2008 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വാവ് ബലി




ഇന്നു കര്‍ക്കിടക വാവ്. പരേതാത്മാക്കള്‍ ഭൂമിയില്‍ വിരുന്നു വരുന്ന ദിവസം. കര്‍ക്കിടക വാവ് വരുമ്പോള്‍ എപ്പോഴും മനസ്സില്‍ ഓടിയെത്തുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട്. വേലപ്പന്‍ നായരും കനകപ്പനും. ഇന്നു വെറുതെ അവരെ ഓര്‍മ വന്നു.
വേലപ്പന്‍ നായര്‍ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഒരു യുക്തി വാദിയും. ചില വിഷമ khattangalil എന്റെ ദൈവമേ എന്ന് വിളിക്കുന്നതൊഴിച്ചാല്‍ ദൈവ ഭയം തീരെ ഇല്ലാത്തവന്‍. അന്ന് കര്‍ക്കടക വാവിന്റെ തലേ ദിവസം ആയിരുന്നു. ഞങ്ങള്‍ ലോക കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോലാണ് ബലി ഇടുന്നതിനെ കുറിച്ചു എന്തോ സംസാരം വന്നു. എപ്പോഴും വാചാലനായി സംസാരിക്കാറുള്ള c.g.പിള്ള അപ്പോള്‍ വാവിനെ കുറിച്ചു പറഞ്ഞു തുടങ്ങി. പിള്ളയുടെ അറിവില്‍ വാവ് ബലി ഇങ്ങനെ ആയിരുന്നു.
മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ പോകും. പക്ഷെ, ആത്മാക്കള്‍ ഭൂമിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പക്കല്‍ നിന്നും ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കരുണ്ടാത്രേ. അവര്ക്കു അതിനുള്ള അവകാസവും ഉണ്ട്. അതിനായി ദൈവം ആത്മാക്കളെ വരി വരിയായി എല്ലാ ദിവസവും ഭൂമിയിലെക്കയക്കും. അവര്‍ ഭൂമിയിലേക്ക് വരുന്നതു കര്‍ക്കിടക വാവ് ദിവസം ആണ്. സംശയിക്കേണ്ട, അവരുടെ ലോകത്തില്‍ ഒരു ദിവസം എന്ന് പറയുന്നതു നമുക്കു ഒരു വര്ഷം ആണ്. ആത്മാക്കള്‍ ദാഹത്തോടെ ഭൂമിയിലേക്ക് വരുമ്പോള്‍ അവര്ക്കു ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഒരുക്കി ബന്ധുക്കള്‍ കാത്തിരിക്കും. ബലിക്കടവില്‍ കര്‍മങ്ങള്‍ ചെയ്യും. ഇങ്ങനെ വരുന്ന ആത്മാക്കള്‍ കര്‍മങ്ങള്‍ സ്വീകരിച്ചു ബലിക്കക്കയുടെ രൂപത്തില്‍ ബന്ധു വീടുകളില്‍ sadyayunnum. പക്ഷെ ഈ വരുന്ന ചില ആത്മാക്കളുടെ ബന്ധുക്കള്‍ ബലി ഇടാന്‍ വന്നു കാണില്ല. വിസന്നു വലഞ്ഞ അവര്‍ അനാഥരെ പോലെ കണ്ണീരോടെ മടങ്ങും.അടുത്ത ദിവസം (നമുക്കു അടുത്ത വര്‍ഷം) വീണ്ടും ഇതാവര്‍ത്തിക്കും.
വേലപ്പന്‍ നായര്‍ തികഞ്ഞ യുക്തി വാദി ആയതു കൊണ്ടു മരിച്ചു പോയ തന്റെ അച്ഛനു വേണ്ടി ഇന്നേ വരെ ബലി ഇട്ടിട്ടില്ല. velappan നായര്‍ പിള്ളയുടെ കഥ പുച്ഛിച്ചു തള്ളി.
രാത്രിയായി. വേലപ്പന്‍ നായര്‍ ഉറങ്ങാന്‍ കിടന്നു. മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത. അയാള്ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ബലിക്കടവില്‍ മകനെ തിരക്കി നടക്കുന്ന ഒരു അച്ഛന്റെ രൂപം അയാളുടെ ഉറക്കം കെടുത്തി. വാവ് അവസാനിക്കുമ്പോള്‍ മകനെ കാണാതെ കരഞ്ഞു കൊണ്ടു തിരികെ യാത്രയാകുന്ന അച്ഛന്റെ മുഖം അയാളെ അസ്വസ്ഥനാക്കി. അന്ന് രാത്രി അയാള്‍ ഉറങ്ങിയില്ല.
നേരം വെളുക്കാന്‍ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു. വേലപ്പന്‍ നായര്‍ അതി രാവിലെ എഴുന്നേറ്റു. മറ്റൊന്നും ആലോചിക്കാന്‍ അയാള്ക്ക് കഴിഞ്ഞില്ല. കുളി കഴിഞ്ഞു , ആദ്യത്തെ ബസില്‍ അയാള്‍ ബലി കടവിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ആദ്യമായി ബലിയിട്ടു. അങ്ങകലെ akasathinte മറവില്‍ നിറഞ്ഞ മനസ്സോടെ അച്ഛന്‍ തന്നെ നോക്കി നില്‍ക്കുന്നതായി അയാള്ക്ക് തോന്നി. യുക്തി വാദിയായ വേലപ്പന്‍ നായര്‍ അപ്പോള്‍ വെറുമൊരു സാധാരണ മനുഷ്യന്‍ മാത്രം ആകുകയായിരുന്നു.
കനകപ്പന്റെ കാര്യം അല്പം വ്യത്യസ്ഥം. അയാള്‍ എല്ലാ വര്ഷവും അച്ഛനു ബലി ഒരുക്കാറുണ്ട്. വിഭവ സമൃദ്ധമായ സദ്യയും. അച്ഛന്റെ ആത്മാവിന് എല്ലാം ഒരുക്കി വെച്ചതിനു ശേഷമേ അയാള്‍ ആഹാരം കഴിക്കാറുള്ളൂ. അത്തവണയും കനകപ്പന്‍ സദ്യ ഒരുക്കി. ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല എന്ന് നിര്‍ബന്ധം. ഉച്ചയായി. ഞങ്ങള്‍ വീടുകളില്‍ നിന്നും സദ്യ കഴിച്ചു, ഇനി അല്പം പുക വലി ആകാം എന്ന് കരുതി nandande കടയിലെത്തി. nandande കടയുടെ എതിര്‍ വസമാണ് കനകപ്പന്റെ വീട്. പതിവു പോലെ കനകപ്പന്‍ ഇലയില്‍ ചോറുമായി വീടിന്ടെ ടെറസില്‍ പ്രത്യക്ഷപ്പെട്ടു. ഇല തറയില്‍ വെച്ചു. കൈ കൊട്ടി കാക്കയെ വിളിച്ചു. എവിടെ നിന്നൊക്കെയോ bali choru സ്വീകരിക്കാന്‍ കാക്കകള്‍ മത്സരിചെത്തി. കാക്കകള്‍ കനകപ്പന്റെ ടെരെസില്‍ വരിയായി ഇരുന്നു.
സമയം കുറച്ചു കഴിഞ്ഞു . വന്ന കാക്കകള്‍ പോകുന്നില്ല. കാക്കകളുടെ ബാഹുല്യം വഴിയേ പോകുന്നവരെ അമ്പരപ്പെടുത്തി. കാക്കകള്‍ തല കുമ്പിട്ടിരുന്നു. ഞങ്ങള്‍ക്കും അമ്പരപ്പായി. ഇതെന്തു മറിമായം. അപ്പോഴേക്കും ചില കാക്കകള്‍ തറയിലേക്കു വീഴാന്‍ തുടങ്ങി. ഞങ്ങള്‍ കനകപ്പന്റെ വീട്ടിലേക്ക് കുതിച്ചു. കനകപ്പന്‍ റോഡിലേക്കിറങ്ങി. ഒരു വലിയ രഹസ്യം അയാള്‍ ഞങ്ങളോട് പറഞ്ഞു.
സദ്യ തയ്യാറാക്കി കൊണ്ടിരുന്നപ്പോലാണ് കനകപ്പന്റെ ചേട്ടന്‍ വന്നത്. അയാള്‍ ഒരു അഭിപ്രായം പറഞ്ഞു. അച്ഛനു വെച്ചു കൊടുക്കുമ്പോള്‍ ഇഷ്ടമുള്ളതെല്ലാം കൊടുക്കണം. എന്നാലെ അച്ഛനു തൃപ്തി വരൂ. കനകപ്പന് മനസ്സിലായില്ല. ചേട്ടന്‍ വിസദീകരിച്ചു. അച്ഛന്‍ എന്നും അന്തി കള്ള് കുടിക്കും ആയിരുന്നു. അതുകൊണ്ട് സദ്യയുടെ കൂട്ടത്തില്‍ കള്ള് കൂടി വേണം. എന്നാലെ പൂര്‍ണമാകൂ. ചെത്തുകാരന്റെ പക്കല്‍ നിന്നും കനകപ്പന്‍ കള്ള് വാങ്ങി. എളുപ്പത്തിനു വേണ്ടി അയാള്‍ വെച്ചു കൊടുത്ത ചോറില്‍ കള്ള് കൂടി ചേര്ത്തു ഉരുളയാക്കി സമര്‍പ്പിച്ചു. പാവം കാക്കകള്‍.
രഹസ്യം പരസ്യമായി. ചിരിച്ചു ചിരിച്ചു ഞങ്ങള്ക്ക് വയറു വേദനിച്ചു. അപ്പോഴും റോഡിലേക്ക്‌ കാക്കകള്‍ തല ചുറ്റി വീഴുക ആയിരുന്നു.

2008 ജൂലൈ 20, ഞായറാഴ്‌ച

കൂടോത്രം.

രാവിലെ ഒരു ബഹളം കെട്ട് കൊണ്ടാനുനര്‍ന്നത്‌.പുറത്തു ആരൊക്കെയോ കൂടിനിന്നു സംസാരിക്കുന്നു. ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒന്നും വ്യക്തമായി മനസ്സിലായില്ല. ഞാന്‍ പതുക്കെ എഴുന്നേറ്റു. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലായി. എല്ലാവരും പുറത്തു നില്ക്കുന്നു. പുറത്തെന്തോ കാര്യമായ പ്രശ്നം നടക്കുന്നു. ഞാന്‍ ജിഞാസയോടെ പുറത്തേക്കിറങ്ങി.
വീടിന്റെ പിന്‍ ഭാഗത്താണ് ആള്‍ക്കൂട്ടം. ഞാന്‍ പതിയെ പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങുമ്പോള്‍ നേരെ എതിരെ കാണുന്ന വീടിന്റെ നടയില്‍ ചെരിയോരള്‍ക്കൂട്ടം. ഗൃഹനാഥനും കുടുംബങ്ങങ്ങളും വീടിനുള്ളില്‍ തന്നെ നില്ക്കുന്നു. പ്രശ്നം ഒരു മുട്ടയാണ്‌. ഗൃഹനാഥനായ ശശി രാവിലെ പുറത്തേക്കിറങ്ങിയപ്പോള്‍ മുറ്റത്തു ഒരു മുട്ട. ചുറ്റും കുറച്ചു ചുവന്ന തെറ്റി പൂക്കളും. ശശി ഒന്നു ഞെട്ടി. അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. അവരാനത്രേ പറഞ്ഞതു, ഇതാരോ കൂടോത്രം ചെയ്തു വെച്ചതാണെന്ന്. ശശി അവിടെ vadakakkanu താമസം. ശശി വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുമുള്ളൂ. ഇതിനിടയില്‍ അവിടെ അയാള്ക്ക് പറയത്തക്ക സത്രുക്കലുമില്ലയിരുന്നു. മുട്ടയെ മറി കടക്കരുതെന്ന് ആരോ പറഞ്ഞു. മറി കടന്നാല്‍ കൂടോത്രം ഭലിക്കും. ആള്‍കൂട്ടത്തില്‍ നിന്നും പല അഭിപ്രായങ്ങളും ഉയര്ന്നു. ആരോ പറഞ്ഞു ,മുട്ട എടുത്തു പൊരിച്ചു തിന്നാല്‍ മതി എന്ന്. പക്ഷെ, മുട്ടയോട് അടുക്കാന്‍ മാത്രം ആര്ക്കും ധൈര്യം വന്നില്ല. അയല്‍പക്കങ്ങളില്‍ ചില ശീത യുദ്ധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ എനിക്കും അറിയാമായിരുന്നു. ശശിയുടെ തൊട്ടടുത്ത വീട്ടിലെ ബാബു ആള്‍ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു. ബാബുവിന്റെ വീട്ടു മുറ്റത്തു ഒരു തെറ്റി ഉള്ളതും അതില്‍ നിറയെ ചുവന്നു പൂക്കള്‍ ഉള്ളതും ഞാന്‍ ഓര്ത്തു. കാര്യങ്ങള്‍ ഏതാണ്ട് എനിക്ക് മനസ്സിലായി.
കൂട്ടത്തില്‍ നിന്നും ഒരു ധൈര്യവാന്‍ മുന്നോട്ടു vannu. മുട്ട എടുത്തു പുറത്തേക്ക് വെച്ചാല്‍ വല്ല pആട്ടിയോ kഅക്കയോ വന്നു എടുത്തു kollum. പിന്നെ കുഴപ്പമില്ല. പക്ഷെ ആരും അയാളെ മുട്ട കൈ കൊണ്ടെടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ വീടിന്ടെ ഉടമസ്ഥനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചു. അയാള്‍ തീരുമാനിക്കട്ടെ, ഈ കൂടോത്രം ഇനി എന്ത് ചെയ്യുമെന്ന്.
ഇതിനിടെ ഞാന്‍ മുക്കിലെ പാല്‍ ബൂത്തില്‍ പാല് വാങ്ങാനായി പോയി. ബൂത്തിലെ ചേട്ടന്‍ എന്റെ ഒരു ബന്ധു ആണ്. ചേട്ടനോട് ഞാന്‍ രഹസ്യമായി തലേന്ന് മുട്ട വാങ്ങിച്ചവര്‍ ആരൊക്കെ എന്ന് ചോദിച്ചു. ചേട്ടന്‍ ഒന്നൊന്നായി ഓര്ത്തു നോക്കി. ബാബു തലേ ദിവസം രാത്രി രണ്ടു മുട്ട വാങ്ങിയത് ചേട്ടന്‍ ഓര്ത്തു. ഇപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. ബാബുവിന്റെ ഭാര്യയും ശശിയുടെ ഭാര്യയും തമ്മില്‍ തലേ ദിവസം എന്തോ കസപിസ ഉണ്ടായത്രേ.
തിരികെ ഞാന്‍ എത്തിയപ്പോഴേക്കും സംഭവങ്ങള്‍ ക്ലൈമാക്സില്‍ എത്തിക്കഴിഞ്ഞു. വീടിന്ടെ ഉടമസ്ഥന്‍ സ്ഥലത്തെത്തി. രാത്രി ജോലി കഴിഞ്ഞു രാവിലെ ഒന്നു mayangan കിടന്നപ്പോളാണ് അയാള്ക്ക് ഫോണ്‍ വന്നത് ഉറക്കം നഷ്ടപ്പെട്ടതിന്റെ നീരസ്യം അയാളില്‍ കാണാമായിരുന്നു. ആരെയും വക വെക്കാതെ അയാള്‍ മുന്നോട്ടു വന്നു.മുട്ട കൈ കൊണ്ടെടുത്തു പുറത്തേക്ക് oreru. കൂടോത്രം പൊട്ടിച്ചിതറി. ആള്‍ക്കൂട്ടം ഇളിഭ്യരായി പിരിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ശശിയും ഭാര്യയും വീടിന്ടെ ഉമ്മറം കഴുകി ഇറക്കുന്നത്‌ കണ്ടു. ഇതൊന്നുമറിയാതെ ബാബു അപ്പോള്‍ ഉണര്ന്നത്തെ ഉണ്ടായിരുന്നുള്ളൂ.

2008 ജൂലൈ 9, ബുധനാഴ്‌ച

"നാട്ടാമൈ."

"പഴയ കുപ്പി, പേപ്പര്‍ ഏതാവത് ഇരിക്കിതാ". ഉണ്ട് അണ്ണാച്ചീ എന്നോ ഇല്ല അണ്ണാച്ചീ എന്നോ പറഞ്ഞാല്‍ ചീത്ത വിളി ഉറപ്പാണ്. കാരണം അണ്ണാച്ചിക്കു പേരു പറഞ്ഞു വിളിക്കുന്നതാണ് ഇഷ്ടം. അല്ലാതെ ആരെങ്കിലും അണ്ണാച്ചി എന്ന് വിളിച്ചാല്‍ അപ്പൊ അണ്ണാച്ചിയുടെ മട്ട് മാറും.
മാഞ്ഞാലിക്കുളം റോഡില്‍ ആണ് അന്ന് ഞങ്ങളുടെ സ്ഥിരം ക്യാമ്പ്. എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോള്‍ ഞങ്ങള്‍ nandande കടയില്‍ എത്തും. പിന്നെ രാത്രി ഒരു എട്ടു മണി വരെ അവിടെ തങ്ങും. പഴയ കഥകളുമൊക്കെയായി. ഇതിനിടയിലാണ് അണ്ണാച്ചിയുടെ വരവ്. പഴയ ആക്രി സാധനങ്ങള്‍ കടകളില്‍ നിന്നും വാങ്ങി ചാലയില്‍ കൊണ്ടു വില്‍ക്കുന്നതാണ് അണ്ണാച്ചിയുടെ തൊഴില്‍. ആക്രി അണ്ണാച്ചി എന്നും ഞങ്ങള്‍ അണ്ണാച്ചി കേള്‍ക്കാതെ പറയും ആയിരുന്നു. ഇടക്കൊക്കെ ചിലപ്പോള്‍ അണ്ണാച്ചിയെ കാണാരെ ഇല്ലായിരുന്നു. കുറെ നാള്‍ കഴിയുമ്പോള്‍ വീണ്ടും ആ പഴയ സൈക്ലില്‍ അയാള്‍ പ്രത്യക്ഷപ്പെടും. മൂന്നാം പക്കം എന്ന സിനിമ കണ്ടിട്ടുണ്ടോ. അതില്‍ ജഗതി കവല എന്നൊരു കഥ പാത്രത്തെ അവതരപ്പിച്ചിരുന്നു. ആര് കവലെ എന്ന് വിളിച്ചാലും അപ്പോള്‍ മുണ്ട് പൊക്കും. അത് പോലെ അണ്ണാച്ചിയുടെ തമിഴ് കലര്‍ന്ന തെറി കേള്‍ക്കാന്‍ പലര്ക്കും രസമായിരുന്നു. ഇതൊക്കെ ആണെന്കിലും annachikku ഞങ്ങളെ വലിയ കാര്യമായിരുന്നു. അത് കൊണ്ടാണല്ലോ അയാള്‍ മകളുടെ കല്യാണത്തിന് ഞങ്ങളെ എല്ലാം ക്ഷണിച്ചത്.
തമിഴ് നാട്ടില്‍ തിരുനെല്‍വേലി എന്ന സ്ധലതാണ് അണ്ണാച്ചിയുടെ വീട്. ഞങ്ങള്‍ എല്ലാപേരും കൂടി മണി അണ്ണന്റെ കാറില്‍ അതി രാവിലെ തന്നെ കല്യാണത്തിന് പുറപ്പെട്ടു. ഏതാണ്ട് ഉച്ചയോടടുതപ്പോള്‍ ഞങ്ങള്‍ തിരുനെല്‍വേലി എത്തി. വിജനമായ റോഡുകള്‍ താണ്ടി, കുണ്ട് കുഴി നിറഞ്ഞ വഴികളിലൂടെ ഞങ്ങള്‍ അയാളുടെ ഗ്രാമത്തിലെത്തി. കന്നെതാ ദൂരം പൂക്കളും കൃഷിയും റോഡിനു ഇരു vasathum കാണാം. ഞങ്ങള്‍ ഒരു കവലയിലെത്തി. കൂട്ടത്തില്‍ നന്നായി തമിഴ് സംസാരിക്കുന്നതു നന്ദനാണ്. അത് കൊണ്ടു നന്ദന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി, അണ്ണാച്ചിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ചു. അയാളുടെ വീട്ടിലേക്കുള്ള വഴി ആള്‍ക്കാര്‍ വളരെ ആദരവോടെയാണ് പറഞ്ഞു തന്നതെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നന്ദന്‍ വണ്ടിയിലേക്ക് തിരികെ ഓടിയാണ് വന്നത്. ഡേയ്, നമ്മുടെ അണ്ണാച്ചി ഇവിടെ നാട്ടാമ ആണെടാ. എനിക്കൊന്നും മനസ്സിലായില്ല. നന്ദന്‍ വിസദീകരിച്ചു. നാട്ടമ എന്നാല്‍ ഗ്രാമ തലവന്‍. ഈ ഗ്രാമത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്ന മനുഷ്യനാണ്‌ നാട്ടാമ. ആര് നമ്മുടെ ആക്രി annaachiya, ഷാജിക്ക് അതിശയം. വണ്ടി സ്റ്റാര്‍ട്ട് ആക്കി. ഞങ്ങള്‍ അണ്ണാച്ചിയുടെ വീട്ടിലേക്ക് കൌതുകത്തോടെ യാത്ര തിരിച്ചു.
നന്നായി മോഡി പിടിപ്പിച്ച ഒരു ഇടത്തരം വീടിന്റെ മുന്നില്‍ വണ്ടി നിര്ത്തി. ദൂരെ നിന്നെ അവിടെ ഒരു കല്യാണത്തിന്റെ ആഘോഷങ്ങള്‍ നടക്കുന്നത് കാണാമായിരുന്നു. സാധാരണക്കാരായ ഒത്തിരി ഗ്രാമീണര്‍ അവിടെ കല്യാണം കൂടാന്‍ എത്തിയിരുന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ഞങ്ങളെ കണ്ട പാടെ അണ്ണാച്ചി ഓടി വന്നു. അണ്ണാച്ചി വളരെയധികം സന്തോഷവാനായിരുന്നു. ഞങ്ങളെ അയാള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി കൊടുത്തു. നാട്ടു പ്രമാണി ആയിരിക്കുമ്പോഴും വെറുമൊരു സാധാരണ കാരന്‍ ആയിരിക്കുന്ന അയാളെ ഞാന്‍ ഒന്നു കൂടി ഇഷ്ടപ്പെടുക ആയിരുന്നു. ആ nattamayude മുന്‍പില്‍ ഞങ്ങള്‍ വെറുമൊരു kattama ആണെന്ന് എനിക്ക് thonnippoyi.
അയാളുടെ മകളുടെ കല്യാണം കേമമായി തന്നെ നടന്നു. തമിഴ് സദ്യ ഞങ്ങള്‍ അകത്താക്കാന്‍ thudangiyappozhekkum അണ്ണാച്ചി oonu പുരയില്‍ എത്തി. കല്യാണ sadhayepatti അയാള്‍ abhimaanam poondu. നാട്ടില്‍ അടുത്ത kaalathonnum ഇങ്ങനെ ഒരു kalyana sadhya undayittillathre. യാത്ര പറഞ്ഞു തിരികെ porumbol ഞങ്ങളുടെ manassil അണ്ണാച്ചി ഇല്ലായിരുന്നു. അവിടെ ഒരു വലിയ നാട്ടു pramani sdhanam pidichu കഴിഞ്ഞു . എങ്കിലും manassil pinneyum samsayam. iyal എന്തിന് njangade നാട്ടില്‍ ആക്രി കാരന്‍ aayathu. തിരികെ varumbol ഞങ്ങളുടെ manassil samsayam murukuka ആയിരുന്നു. ഇതു കണ്ടു pidichitte baakki kaaryam, nanda irangu എന്ന് പറഞ്ഞു മണി annan വണ്ടി ചവിട്ടി നിറുത്തി. ഞങ്ങള്‍ ഒരു കൊച്ചു ചായ kadayude മുന്നില്‍ എത്തി. ചായ vendayirunnu എങ്കിലും അണ്ണാച്ചിയുടെ രഹസ്യം കണ്ടു pidikkan വേണ്ടി ഞങ്ങള്‍ ചായ kadayilekku കയറി. ividuthu kaaralla എന്ന് manassilaakkiyappol thamizhanmar ചുറ്റും കൂടി. മണി annanum nandanum thamizhanmare kayyileduthu, വളരെ churungiya സമയം കൊണ്ടു. avaril നിന്നാണ് അണ്ണാച്ചിയുടെ കഥ ഞങ്ങള്‍ manassilakkiyathu.
rodinte ഇരു vasathumayi കണ്ട anjaarekkar ഭൂമി annachiyudethanu. venal കാലത്തു varandu കിടക്കുന്ന bhoomiyil paazh chedikal പോലും ഉണ്ടായിരുന്നില്ല. അണ്ണാച്ചിയുടെ sdhalathu കൂടി ഒരു unangi വരണ്ട thodundu. മഴ kalamakumbol ആ thodu niranjozhukaan thudangum. വെള്ളം samrudhiyayi kittumbol അണ്ണാച്ചി അവിടെ krushi irakkum. gramathilulla ആള്‍ക്കാര്‍ അയാളെ sahayikkan കൂടും. വീണ്ടും venal akumbol thodu vattum. thodu vattiyal പിന്നെ krushi cheyyan കഴിയില്ല. അപ്പോള്‍ അണ്ണാച്ചി തിരുവനന്തപുരത്ത് kachavadathinu പോകും, എന്ന് thamizhanmar പറഞ്ഞു. ambada kalla, എന്ന് ഞങ്ങള്‍ അറിയാതെ പറഞ്ഞു പോയി.
divasangal കുറെ കഴിഞ്ഞു . ഒരു ദിവസം sandhyakku ഞങ്ങള്‍ nandande കടയില്‍ irikkuka ആയിരുന്നു. അണ്ണാച്ചിയുടെ cyclinte മണി sabdam കേള്ക്കുന്നു. saakshal അണ്ണാച്ചി ഞങ്ങളുടെ mumbil prathyakshappettu. നന്ദന്‍ പതിവു kusalaanweshanangalkku sesham പഴയ kavarukalum മറ്റും annachikku തൂക്കി vittu. aഎ mahaanaya nattu pramaniye njan athisayathode നോക്കി nilkkukayayirunnu. അപ്പോഴാണ് kanakappante kadakkullil നിന്നും , ആക്രി annachiyennu ഒരു വിളി kettathu. അണ്ണാച്ചി മുണ്ട് മടക്കി കുത്തി, തെറി വിളി thudangi. ഞങ്ങളുടെ മുന്നില്‍ അയാള്‍ വീണ്ടും ഒരു അണ്ണാച്ചി aavuka ആയിരുന്നു.

2008 ജൂലൈ 8, ചൊവ്വാഴ്ച

ജോണ്‍ എന്ന മനുഷ്യന്‍.
ഇരുപതു വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണിത്. ജോണിനെ അറിയുമോ. നഗരത്തിനു നിറം പകരുന്ന ആളാണ് ജോണ്‍. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ ഞാന്‍ ജോണിനെ കാണുന്നു. ഇന്നും ഒരു മാറ്റവുമില്ലാതെ. thala അല്പം നരച്ചു എന്നതൊഴിച്ചാല്‍. അന്നൊക്കെ വീട്ടില്‍ അച്ഛന്‍ എല്ലാ വര്‍ഷവും പെയിന്റ് അടിക്കുമായിരുന്നു. പുതിയ നിറങ്ങള്‍. അതുകൊണ്ട് ജോണിന് എല്ലാ വര്‍ഷവും എന്‍റെ വീട്ടില്‍ ജോലി കാണുമായിരുന്നു. അങ്ങനെയിരിക്കവേ ഒരു ദിവസം പപ്പൂട്ടി (ജോണിന്റെ സുഹൃത്ത്‌) ഗള്‍ഫില്‍ നിന്നും വന്നു. സുഹൃത്തുക്കള്‍ക്കെല്ലാം പപ്പൂട്ടി കൊണ്ട് വന്നത് ഫോറിന്‍ സിഗരറ്റ് ആയിരുന്നു. ജോണ്‍ പതിവ് പോലെ ജോലി കഴിഞ്ഞു സന്ധ്യയോടെ കവലയില്‍ എത്തി. ജോണിനെ ഒന്ന് കളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. പപ്പൂട്ടി കൊണ്ട് വന്ന ഫോറിന്‍ സിഗരറ്റില്‍ ഒരു വിരുതന്‍ കന്ജവു നിറച്ചു. പാവം ജോണ്‍ ഇതൊന്നുമറിയാതെ സിഗരെറ്റ്‌ വലിച്ചു. ഞങ്ങളുടെ കവലയില്‍ നിന്നും ബസ് സ്ടോപിലേക്ക് പോകാന്‍ കുറച്ചു ദൂരം നടക്കണം. ജോണിന്റെ കൂടെ സുഹൃത്തുക്കളും കൂടി. അവര്‍ ജോണിനെ പള്ളിമുക്ക് വരെ കൊണ്ടാക്കി. ജോണിന്റെ ബസ് താമസിയാതെ വന്നെത്തി.
അന്ന് അനന്ത പുരിയുടെ കാഴ്ചകളില്‍ ഒന്നായിരുന്നു ഡബിള്‍ ടക്കര്‍ ബസ്. കിഴക്കേ കോട്ടയില്‍ നിന്നും സന്ഖു മുഖം (ബീച്ച്) വരെയും തിരിച്ചും ഈ ബസ് നിര്‍ത്താതെ കുറെ വര്‍ഷങ്ങള്‍ ഓടിയിരുന്നു. ജോണ് സന്ഗു mughathayirunnu താമസം. ഈ ബസിലാണ് ജോണിന്റെ യാത്ര. ജോണ് ടിക്കറ്റ് എടുത്തു. ബസിന്റെ രണ്ടാം നിലയില്‍ കയറി ഇരുന്നു. ഇളം കാറ്റും kanjavum ജോണിന്റെ യാത്ര സുഖകരമാക്കി. ബസ് ബീച്ചിലെത്തി. ജോണ് ഇറങ്ങിയില്ല. ബസ് തിരികെ കിഴക്കേ കോട്ട. വീണ്ടും ബീച്ച്, കിഴക്കേ കോട്ട. ജോണിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു. നേരം നന്നേ ഇരുട്ടി. ബസ് കിഴക്കേ കോട്ടയില്‍ യാത്ര അവസാനിപ്പിച്ചു. യാത്രക്കാര്‍ എല്ലാവരും യാത്രയായി. ബസിന്റെ മുകളില്‍ നിന്നും ഒരു തട്ടും മുട്ടും കേള്‍ക്കുന്നത് പോലെ. കണ്ടക്ടര്‍ മുകളില്‍ കയറി നോക്കി. ജോണ്‍ അനിര്‍വചനീയമായ ഏതോ ലോകത്തില്‍ അങ്ങനെ രസിച്ചിരിക്കുന്നു. ഒടുവില്‍ കണ്ടക്ടറും ഡ്രൈവര്‍ ചേട്ടനും കൂടി ഒരു വിധം ജോണിനെ താഴെ എത്തിച്ചു. പക്ഷെ, ജോണിന് സ്ഥല കാല ബോധം ഉണ്ടായിരുന്നു. വീട്ടിലേക്കു പോകണം എന്നാ ആഗ്രഹം ജോണില്‍ വളര്‍ന്നു. കിഴക്കേ കോട്ടയില്‍ നിന്നും ബീച്ച് വരെ ഏതാണ്ട് പത്തു കിലോ മീറ്ററോളം വരും.

ജോണ്‍ നടന്നു. കുറെ നടന്നപ്പോള്‍ ജോണിന് റോഡില്‍ കൂടി ഇങ്ങനെ നടക്കുന്നത് ആപത്താണെന്ന് ബോധ്യം വന്നു. അയാള്‍ പിന്നീടുള്ള യാത്ര റോഡിന്റെ വക്കത്തുള്ള ഓടയില്‍ കൂടിയാക്കി. ഓട ഉള്ളടതെല്ലാം കഴിവതും ഓടയില്‍ കൂടി തന്നെ നടക്കാന്‍ ജോണ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാത്രിയുടെ ഏതോ യാമങ്ങളില്‍ ജോണ്‍ തന്ടെ വീട്ടു മുറ്റത്തെത്തി. അപ്പോഴേക്കും ജോണ്‍ തളര്‍ന്നിരുന്നു. ജോണിന് വല്ലാതെ ദഹിച്ചു. ജോണ്‍ ചുറ്റുപാടും നോക്കി. ഒടുവില്‍ വിശാല ഹൃദയനായ ജോണ്‍ ഒരിറ്റു വെള്ളം കുടിക്കാന്‍ വീട്ടു മുറ്റത്തെ കിണരിലെക്കിറങ്ങി. മെല്ലെ മെല്ലെ, കിണറിന്റെ അടിതട്ടിലെത്തി. വെള്ളം കുടിച്ചുവോ എന്നറിയില്ല, ജോണിന് അപ്പോള്‍ പാടാന്‍ തോന്നി. ജോണ്‍ ഉറക്കെ പാടി. കിണറിന്റെ അടിത്തട്ടില്‍ നിന്നും ജോണിന്റെ സംഗീതം മെല്ലെ പുറത്തേക്കൊഴുകാന്‍ തുടങ്ങി. ഇതേ സമയം ഉറങ്ങി കിടന്ന ജോണിന്റെ മകന് ഒരു വെളിപാടുണ്ടായി. മൂത്രമൊഴിക്കാന്‍ ജോണിന്റെ മകന്‍ വീടിന്റെ പുറത്തേക്കിറങ്ങി. തിരികെ വരുമ്പോഴാണ്‌ അച്ഛന്റെ സോപാന സംഗീതം പോലെ ഒരു സ്വരം. നേര്‍ത്തു വരുന്ന സ്വരം കിണറിന്റെ ഉള്ളറകളില്‍ നിന്നാണെന്ന് ജോണിന്റെ മകന്‍ മനസ്സിലാക്കി. അയാള്‍ പാട്ടിന്റെ palazhiyilekku എത്തി നോക്കി

ജോണിന്റെ ഭാര്യ നില വിളിച്ചു. നിലവിളി കരക്കാട്ടിനോപ്പം ചുറ്റുപാടും അലയടിച്ചു. വിളികേട്ടു ജോണിന്റെ അയല്‍പക്കക്കാര്‍ ഓടിയെത്തി. കയറും കസേരയും എല്ലാം റെടി. കസേര കയറില്‍ കെട്ടി മെല്ലെ കിണറിലേക്ക് irakki. ജോണ് അപ്പോഴും പാടുകയായിരുന്നു. നിലാ വെളിച്ചത്തില്‍ kayaru കെട്ടി ഇറക്കിയ കസേരയില്‍ വിജയ ശ്രീ ലാളിതനായി ജോണ് കരയിലേക്ക് കയറിയ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. പിന്നീട് കുറെ ദിവസത്തേക്ക് ജോണിനെ അമ്പലതുമുക്കില്‍ (സംഭവ കഥയുടെ ആദ്യരന്ഗം നടന്ന സ്ഥലം) ആരും കണ്ടില്ല. കഴിഞ്ഞ ആഴ്ചയിലും ജോണിനെ ഞാന്‍ കണ്ടിരുന്നു. കടും വയലറ്റ് കളറിലെ കുപ്പായമിട്ട്. ജോണ് ഇപ്പോഴും നിറം പകര്‍ന്നു കൊണ്ടേയിരിക്കുന്നു. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക്.

അനുയായികള്‍

Powered By Blogger