ജോണ് എന്ന മനുഷ്യന്‍.
ഇരുപതു വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണിത്. ജോണിനെ അറിയുമോ. നഗരത്തിനു നിറം പകരുന്ന ആളാണ് ജോണ്‍. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ ഞാന്‍ ജോണിനെ കാണുന്നു. ഇന്നും ഒരു മാറ്റവുമില്ലാതെ. thala അല്പം നരച്ചു എന്നതൊഴിച്ചാല്‍. അന്നൊക്കെ വീട്ടില്‍ അച്ഛന്‍ എല്ലാ വര്‍ഷവും പെയിന്റ് അടിക്കുമായിരുന്നു. പുതിയ നിറങ്ങള്‍. അതുകൊണ്ട് ജോണിന് എല്ലാ വര്‍ഷവും എന്‍റെ വീട്ടില്‍ ജോലി കാണുമായിരുന്നു. അങ്ങനെയിരിക്കവേ ഒരു ദിവസം പപ്പൂട്ടി (ജോണിന്റെ സുഹൃത്ത്) ഗള്‍ഫില്‍ നിന്നും വന്നു. സുഹൃത്തുക്കള്‍ക്കെല്ലാം പപ്പൂട്ടി കൊണ്ട് വന്നത് ഫോറിന്‍ സിഗരറ്റ് ആയിരുന്നു. ജോണ്‍ പതിവ് പോലെ ജോലി കഴിഞ്ഞു സന്ധ്യയോടെ കവലയില്‍ എത്തി. ജോണിനെ ഒന്ന് കളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. പപ്പൂട്ടി കൊണ്ട് വന്ന ഫോറിന്‍ സിഗരറ്റില്‍ ഒരു വിരുതന്‍ കന്ജവു നിറച്ചു. പാവം ജോണ്‍ ഇതൊന്നുമറിയാതെ സിഗരെറ്റ് വലിച്ചു. ഞങ്ങളുടെ കവലയില്‍ നിന്നും ബസ് സ്ടോപിലേക്ക് പോകാന്‍ കുറച്ചു ദൂരം നടക്കണം. ജോണിന്റെ കൂടെ സുഹൃത്തുക്കളും കൂടി. അവര്‍ ജോണിനെ പള്ളിമുക്ക് വരെ കൊണ്ടാക്കി. ജോണിന്റെ ബസ് താമസിയാതെ വന്നെത്തി.
അന്ന് അനന്ത പുരിയുടെ കാഴ്ചകളില്‍ ഒന്നായിരുന്നു ഡബിള്‍ ടക്കര്‍ ബസ്. കിഴക്കേ കോട്ടയില്‍ നിന്നും സന്ഖു മുഖം (ബീച്ച്) വരെയും തിരിച്ചും ഈ ബസ് നിര്‍ത്താതെ കുറെ വര്‍ഷങ്ങള്‍ ഓടിയിരുന്നു. ജോണ് സന്ഗു mughathayirunnu താമസം. ഈ ബസിലാണ് ജോണിന്റെ യാത്ര. ജോണ് ടിക്കറ്റ് എടുത്തു. ബസിന്റെ രണ്ടാം നിലയില്‍ കയറി ഇരുന്നു. ഇളം കാറ്റും kanjavum ജോണിന്റെ യാത്ര സുഖകരമാക്കി. ബസ് ബീച്ചിലെത്തി. ജോണ് ഇറങ്ങിയില്ല. ബസ് തിരികെ കിഴക്കേ കോട്ട. വീണ്ടും ബീച്ച്, കിഴക്കേ കോട്ട. ജോണിന്റെ യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു. നേരം നന്നേ ഇരുട്ടി. ബസ് കിഴക്കേ കോട്ടയില്‍ യാത്ര അവസാനിപ്പിച്ചു. യാത്രക്കാര്‍ എല്ലാവരും യാത്രയായി. ബസിന്റെ മുകളില്‍ നിന്നും ഒരു തട്ടും മുട്ടും കേള്‍ക്കുന്നത് പോലെ. കണ്ടക്ടര്‍ മുകളില്‍ കയറി നോക്കി. ജോണ്‍ അനിര്‍വചനീയമായ ഏതോ ലോകത്തില്‍ അങ്ങനെ രസിച്ചിരിക്കുന്നു. ഒടുവില്‍ കണ്ടക്ടറും ഡ്രൈവര്‍ ചേട്ടനും കൂടി ഒരു വിധം ജോണിനെ താഴെ എത്തിച്ചു. പക്ഷെ, ജോണിന് സ്ഥല കാല ബോധം ഉണ്ടായിരുന്നു. വീട്ടിലേക്കു പോകണം എന്നാ ആഗ്രഹം ജോണില്‍ വളര്‍ന്നു. കിഴക്കേ കോട്ടയില്‍ നിന്നും ബീച്ച് വരെ ഏതാണ്ട് പത്തു കിലോ മീറ്ററോളം വരും.
ജോണ്‍ നടന്നു. കുറെ നടന്നപ്പോള്‍ ജോണിന് റോഡില്‍ കൂടി ഇങ്ങനെ നടക്കുന്നത് ആപത്താണെന്ന് ബോധ്യം വന്നു. അയാള്‍ പിന്നീടുള്ള യാത്ര റോഡിന്റെ വക്കത്തുള്ള ഓടയില്‍ കൂടിയാക്കി. ഓട ഉള്ളടതെല്ലാം കഴിവതും ഓടയില്‍ കൂടി തന്നെ നടക്കാന്‍ ജോണ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാത്രിയുടെ ഏതോ യാമങ്ങളില്‍ ജോണ്‍ തന്ടെ വീട്ടു മുറ്റത്തെത്തി. അപ്പോഴേക്കും ജോണ്‍ തളര്‍ന്നിരുന്നു. ജോണിന് വല്ലാതെ ദഹിച്ചു. ജോണ്‍ ചുറ്റുപാടും നോക്കി. ഒടുവില്‍ വിശാല ഹൃദയനായ ജോണ്‍ ഒരിറ്റു വെള്ളം കുടിക്കാന്‍ വീട്ടു മുറ്റത്തെ കിണരിലെക്കിറങ്ങി. മെല്ലെ മെല്ലെ, കിണറിന്റെ അടിതട്ടിലെത്തി. വെള്ളം കുടിച്ചുവോ എന്നറിയില്ല, ജോണിന് അപ്പോള്‍ പാടാന്‍ തോന്നി. ജോണ്‍ ഉറക്കെ പാടി. കിണറിന്റെ അടിത്തട്ടില്‍ നിന്നും ജോണിന്റെ സംഗീതം മെല്ലെ പുറത്തേക്കൊഴുകാന്‍ തുടങ്ങി. ഇതേ സമയം ഉറങ്ങി കിടന്ന ജോണിന്റെ മകന് ഒരു വെളിപാടുണ്ടായി. മൂത്രമൊഴിക്കാന്‍ ജോണിന്റെ മകന്‍ വീടിന്റെ പുറത്തേക്കിറങ്ങി. തിരികെ വരുമ്പോഴാണ് അച്ഛന്റെ സോപാന സംഗീതം പോലെ ഒരു സ്വരം. നേര്‍ത്തു വരുന്ന സ്വരം കിണറിന്റെ ഉള്ളറകളില്‍ നിന്നാണെന്ന് ജോണിന്റെ മകന്‍ മനസ്സിലാക്കി. അയാള്‍ പാട്ടിന്റെ palazhiyilekku എത്തി നോക്കി
ജോണിന്റെ ഭാര്യ നില വിളിച്ചു. നിലവിളി കരക്കാട്ടിനോപ്പം ചുറ്റുപാടും അലയടിച്ചു. വിളികേട്ടു ജോണിന്റെ അയല്‍പക്കക്കാര്‍ ഓടിയെത്തി. കയറും കസേരയും എല്ലാം റെടി. കസേര കയറില്‍ കെട്ടി മെല്ലെ കിണറിലേക്ക് irakki. ജോണ് അപ്പോഴും പാടുകയായിരുന്നു. നിലാ വെളിച്ചത്തില്‍ kayaru കെട്ടി ഇറക്കിയ കസേരയില്‍ വിജയ ശ്രീ ലാളിതനായി ജോണ് കരയിലേക്ക് കയറിയ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. പിന്നീട് കുറെ ദിവസത്തേക്ക് ജോണിനെ അമ്പലതുമുക്കില്‍ (സംഭവ കഥയുടെ ആദ്യരന്ഗം നടന്ന സ്ഥലം) ആരും കണ്ടില്ല. കഴിഞ്ഞ ആഴ്ചയിലും ജോണിനെ ഞാന്‍ കണ്ടിരുന്നു. കടും വയലറ്റ് കളറിലെ കുപ്പായമിട്ട്. ജോണ് ഇപ്പോഴും നിറം പകര്‍ന്നു കൊണ്ടേയിരിക്കുന്നു. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക്.

5 അഭിപ്രായങ്ങൾ:
nannayirikkunnu but ithiri koodi cheruvakalokke cherkkamarunnu...ithoru thamasayanallo...thudarnnum rasakaramaya anubhavangal pratheekshikkunnu....
wid Luv
deepumelattur
Nannayirikkunnu..but ithoru thamasayulla theme anallo..kurachu koodi narmam varuthamarunnu nnu thonni...iniyum rasakarangalaya anubhavangal pratheekshikkunnu...
Keep writing with good words Bes Wishes..'
wid Luv
deepu melattur
hello premlal,
valare nannayittundu.........ithupole vallappozhum kazhinjathellam orkkunnathu nallathaanu.........pakshe john oru paavamanennu thonnunnu..alle.
വാവു ബലി കുറച്ചു വായിച്ചു....
അക്ഷ്രങ്ങള്‍ കിട്ടാതെ വര്രുമ്പോള്‍... ഈ സൂത്രം ഞാനും ഒരിടത്ത് പരീക്ഷിച്ചു....
ഇനി കൂടുതല്‍ പരീക്ഷിക്കാനുള്ള താല്പര്യം ഏറുന്നു....
എഴുത്ത് രസമായിരിക്കുന്നു...
ജെ പി @ ത്രിശ്ശിവപേരൂര്‍...
http://jp-smriti.blogspot.com
വാവു ബലി കുറച്ചു വായിച്ചു....
അക്ഷ്രങ്ങള്‍ കിട്ടാതെ വര്രുമ്പോള്‍... ഈ സൂത്രം ഞാനും ഒരിടത്ത് പരീക്ഷിച്ചു....
ഇനി കൂടുതല്‍ പരീക്ഷിക്കാനുള്ള താല്പര്യം ഏറുന്നു....
എഴുത്ത് രസമായിരിക്കുന്നു...
ജെ പി @ ത്രിശ്ശിവപേരൂര്‍...
http://jp-smriti.blogspot.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ