രാവിലെ ഒരു ബഹളം കെട്ട് കൊണ്ടാനുനര്‍ന്നത്.പുറത്തു ആരൊക്കെയോ കൂടിനിന്നു സംസാരിക്കുന്നു. ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒന്നും വ്യക്തമായി മനസ്സിലായില്ല. ഞാന്‍ പതുക്കെ എഴുന്നേറ്റു. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലായി. എല്ലാവരും പുറത്തു നില്ക്കുന്നു. പുറത്തെന്തോ കാര്യമായ പ്രശ്നം നടക്കുന്നു. ഞാന്‍ ജിഞാസയോടെ പുറത്തേക്കിറങ്ങി.
വീടിന്റെ പിന്‍ ഭാഗത്താണ് ആള്‍ക്കൂട്ടം. ഞാന്‍ പതിയെ പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങുമ്പോള്‍ നേരെ എതിരെ കാണുന്ന വീടിന്റെ നടയില്‍ ചെരിയോരള്‍ക്കൂട്ടം. ഗൃഹനാഥനും കുടുംബങ്ങങ്ങളും വീടിനുള്ളില്‍ തന്നെ നില്ക്കുന്നു. പ്രശ്നം ഒരു മുട്ടയാണ്. ഗൃഹനാഥനായ ശശി രാവിലെ പുറത്തേക്കിറങ്ങിയപ്പോള്‍ മുറ്റത്തു ഒരു മുട്ട. ചുറ്റും കുറച്ചു ചുവന്ന തെറ്റി പൂക്കളും. ശശി ഒന്നു ഞെട്ടി. അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. അവരാനത്രേ പറഞ്ഞതു, ഇതാരോ കൂടോത്രം ചെയ്തു വെച്ചതാണെന്ന്. ശശി അവിടെ vadakakkanu താമസം. ശശി വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുമുള്ളൂ. ഇതിനിടയില്‍ അവിടെ അയാള്ക്ക് പറയത്തക്ക സത്രുക്കലുമില്ലയിരുന്നു. മുട്ടയെ മറി കടക്കരുതെന്ന് ആരോ പറഞ്ഞു. മറി കടന്നാല്‍ കൂടോത്രം ഭലിക്കും. ആള്‍കൂട്ടത്തില്‍ നിന്നും പല അഭിപ്രായങ്ങളും ഉയര്ന്നു. ആരോ പറഞ്ഞു ,മുട്ട എടുത്തു പൊരിച്ചു തിന്നാല്‍ മതി എന്ന്. പക്ഷെ, മുട്ടയോട് അടുക്കാന്‍ മാത്രം ആര്ക്കും ധൈര്യം വന്നില്ല. അയല്‍പക്കങ്ങളില്‍ ചില ശീത യുദ്ധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ എനിക്കും അറിയാമായിരുന്നു. ശശിയുടെ തൊട്ടടുത്ത വീട്ടിലെ ബാബു ആള്‍ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു. ബാബുവിന്റെ വീട്ടു മുറ്റത്തു ഒരു തെറ്റി ഉള്ളതും അതില്‍ നിറയെ ചുവന്നു പൂക്കള്‍ ഉള്ളതും ഞാന്‍ ഓര്ത്തു. കാര്യങ്ങള്‍ ഏതാണ്ട് എനിക്ക് മനസ്സിലായി.
കൂട്ടത്തില്‍ നിന്നും ഒരു ധൈര്യവാന്‍ മുന്നോട്ടു vannu. മുട്ട എടുത്തു പുറത്തേക്ക് വെച്ചാല്‍ വല്ല pആട്ടിയോ kഅക്കയോ വന്നു എടുത്തു kollum. പിന്നെ കുഴപ്പമില്ല. പക്ഷെ ആരും അയാളെ മുട്ട കൈ കൊണ്ടെടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ വീടിന്ടെ ഉടമസ്ഥനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചു. അയാള്‍ തീരുമാനിക്കട്ടെ, ഈ കൂടോത്രം ഇനി എന്ത് ചെയ്യുമെന്ന്.
ഇതിനിടെ ഞാന്‍ മുക്കിലെ പാല്‍ ബൂത്തില്‍ പാല് വാങ്ങാനായി പോയി. ബൂത്തിലെ ചേട്ടന്‍ എന്റെ ഒരു ബന്ധു ആണ്. ചേട്ടനോട് ഞാന്‍ രഹസ്യമായി തലേന്ന് മുട്ട വാങ്ങിച്ചവര്‍ ആരൊക്കെ എന്ന് ചോദിച്ചു. ചേട്ടന്‍ ഒന്നൊന്നായി ഓര്ത്തു നോക്കി. ബാബു തലേ ദിവസം രാത്രി രണ്ടു മുട്ട വാങ്ങിയത് ചേട്ടന്‍ ഓര്ത്തു. ഇപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. ബാബുവിന്റെ ഭാര്യയും ശശിയുടെ ഭാര്യയും തമ്മില്‍ തലേ ദിവസം എന്തോ കസപിസ ഉണ്ടായത്രേ.
തിരികെ ഞാന്‍ എത്തിയപ്പോഴേക്കും സംഭവങ്ങള്‍ ക്ലൈമാക്സില്‍ എത്തിക്കഴിഞ്ഞു. വീടിന്ടെ ഉടമസ്ഥന്‍ സ്ഥലത്തെത്തി. രാത്രി ജോലി കഴിഞ്ഞു രാവിലെ ഒന്നു mayangan കിടന്നപ്പോളാണ് അയാള്ക്ക് ഫോണ്‍ വന്നത് ഉറക്കം നഷ്ടപ്പെട്ടതിന്റെ നീരസ്യം അയാളില്‍ കാണാമായിരുന്നു. ആരെയും വക വെക്കാതെ അയാള്‍ മുന്നോട്ടു വന്നു.മുട്ട കൈ കൊണ്ടെടുത്തു പുറത്തേക്ക് oreru. കൂടോത്രം പൊട്ടിച്ചിതറി. ആള്‍ക്കൂട്ടം ഇളിഭ്യരായി പിരിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ശശിയും ഭാര്യയും വീടിന്ടെ ഉമ്മറം കഴുകി ഇറക്കുന്നത് കണ്ടു. ഇതൊന്നുമറിയാതെ ബാബു അപ്പോള്‍ ഉണര്ന്നത്തെ ഉണ്ടായിരുന്നുള്ളൂ.
