2009 ജൂലൈ 2, വ്യാഴാഴ്‌ച

കടലും ആകാശവും.

ഒരിക്കല്‍ അവള്‍ ചോദിച്ചു.. ആകാശത്തിനെന്താ ഇത്ര നീല നിറം. അവന്‍ പറഞ്ഞു... അത് കടലിന്റെ നിറം പ്രതിഭലിക്കുന്നത് കൊണ്ടാണെന്ന്. അവള്‍ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെയും സംശയം. കടലിനെന്താ നീല നിറം എന്ന്.. അവന്‍ പറഞ്ഞു ... അത് ആകാശത്തിന്റെ നിറം പ്രതിഭലിക്കുന്നത് കൊണ്ടാണെന്ന്. അവള്‍ക്കു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല... അതെന്താ അങ്ങനെ.. ഒടുവില്‍ അവള്‍ ചോദ്യം ഒന്നു മാറ്റി... ആകാശത്തിനും കടലിനും എന്തേ നീല നിറം.... അവന് ഉത്തരം മുട്ടുന്നത് കണ്ടപ്പോള്‍ അവള്‍ക്കു ചിരി പൊട്ടി... പക്ഷെ അവന് തോല്‍ക്കാന്‍ സമ്മതമില്ലയിരുന്നു.. അവന്‍ അവളെയും കൂട്ടി കടപ്പുരത്തെക്ക്‌ പോയി.. അവളെ കടല്‍ കാണിച്ചു കൊണ്ടവന്‍ പറഞ്ഞു.. ദേ... നോക്കിയെ.. അങ്ങ് ആകാശം കടലില്‍ മുട്ടുന്നത് കണ്ടോ... ഉം... അവള്‍ മൂളി.... അവന്‍ പറഞ്ഞു... ആകാശവും കടലും മുട്ടിയുരുംമിയത് കൊണ്ടാണ് കടലിനും ആകാശത്തിനും നീല നിറം.. അവള്‍ തെല്ലു നേരം നോക്കി നിന്നു... കടലും ആകാശവും കൂട്ടിമുട്ടുകയോ.. അതെങ്ങനെയിരിക്കും... അവള്‍ പറഞ്ഞു.. ഡാ... ചെക്കാ... നമുക്കു അത് വരെ പോയി നോക്കിയാലോ... എന്ത് രസാവും... കടലും ആകാശവും കൂട്ടിമുട്ടുന്നിടം വരെ പോകാം നമുക്കു.. നീ കൂടെ വാ... അവള്‍ അവന്റെ കയ്യും പിടിച്ചോടി...

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്... ഒരു വായനാ സുഖം അനുഭവപ്പെട്ടു.... നന്ദി!
അവസാന ഭാഗം കുറച്ചു കൂടി നീട്ടാമായിരുന്നു... കാരണം 'അവന്‍റെ' പ്രതികരണം അറിയാന്‍ ആകാംഷയുണ്ടായിരുന്നു......

Laal bhaai... all the best......

indrasena indu പറഞ്ഞു...

നല്ല കവിത...കവിത..എങ്കില്‍..കധ എങ്കില്‍..നല്ല കധ..പുതിയ ഒരു പ്രമെയം..നന്നയിരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

അയ്യട കൊച്ചു കള്ളാ..........കയ്യില്‍ ഇപ്പിടിയും ഉണ്ട് അല്ലെ....! എന്തായാലും കലക്കന്‍ ആക്കിയിട്ടുണ്ടേ ക്ലൈമാക്സ്‌....ഇനിയും ഇതുപോലെ വല്ലതും വച്ചു കാണിക്കണേ....>>>>>

അജ്ഞാതന്‍ പറഞ്ഞു...

അയ്യട കൊച്ചു കള്ളാ..........കയ്യില്‍ ഇപ്പിടിയും ഉണ്ട് അല്ലെ....! എന്തായാലും കലക്കന്‍ ആക്കിയിട്ടുണ്ടേ ക്ലൈമാക്സ്‌....ഇനിയും ഇതുപോലെ വല്ലതും വച്ചു കാണിക്കണേ....>>>>>

അനുയായികള്‍

Powered By Blogger