ഇതു മഞ്ഞു മൂടിയ ജാലകം.
ഈ ജാലകത്തിലൂടെ എനിക്ക് ലോകം കാണാം.
എന്റെ ലോകം മര ചില്ലകള്‍ക്കിടയിലൂടെ ആകാശത്തോളം വലുതാണ്.
ആകാശം എന്റെ ലോകത്തോളം വലുതും.
രാത്രിയും പകലും എന്റെ ജീവിതത്തില്‍ മാറി വന്നു.
അത് നിലാവിലൂടെയും വെയിലിലൂടെയും നക്ഷത്രങ്ങള്‍ വഴിയും ഞാനറിഞ്ഞു.
പുറത്തെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ ഞാന്‍ എന്റെ ജാലകത്തിലെ മഞ്ഞു കണങ്ങള്‍ ഇടക്കിടെ തുടച്ചു മാറ്റിക്കൊണ്ടിരുന്നു.
ഒരിക്കല്‍ എന്റെ കാഴ്ച മങ്ങി..
എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ഞാന്‍ എന്റെ ജനല്‍ ചില്ല തകര്ത്തു.
പക്ഷെ...
പുറത്തു ആകാശം കാണാനില്ല..
ചീറിപ്പായുന്ന വണ്ടികള്‍.. അതിനിടയിലൂടെ തിരക്കിട്ടോടുന്ന ആള്‍ക്കൂട്ടം.
എന്തോ ചീഞ്ഞു നാറുന്ന മണം..
അകലെ ഒരു തുണ്ട് ആകാശം കാണാം.
പക്ഷെ...
അതെന്ടെ ആകാശം ആയിരുന്നില്ല.
മഞ്ഞളിച്ചു പോയ കാഴ്ചകള്‍ കാണാതിരിക്കാന്‍ ഞാന്‍ എന്റെ ജാലകം അടച്ചു.
ഇനി അതിന് പുതിയൊരു ചില്ലിടനം.