2011 ജനുവരി 15, ശനിയാഴ്‌ച

ഞാന്‍

മഴ പെയ്തു തോര്‍ന്ന ആ രാത്രിയില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.


എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിയാതെ പോയ ആ സ്വപ്നം

വീണ്ടും കാണ്‌വാന്‍ ഞാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ മഴക്കാലം മാറി. വെയില്‍ വന്നു.

കുളങ്ങളും വയലും വറ്റി വരണ്ടു.

വേനല്‍ കാലത്തെ സന്ധ്യക്ക് കടും ചുവപ്പ് നിറംആയിരുന്നു.

ചുവപ്പു നിറമുള്ള കടലാസു പൂക്കള്‍ മാത്രം

ഒരു സ്വപ്നം പോലെ എന്റെ ഓര്‍മയില്‍ അവശേഷിച്ചു.

ചെമ്മണ്‍ പാതയുടെ ഓരത്തെ തണലില്‍

ഒരു കടലാസു പൂവ്‌ ഞാന്‍ കണ്ടു..

പക്ഷെ.. അതും ഒരു പകല്‍ കിനാവായിരുന്നു.

തവളകള്‍ കരഞ്ഞ ഒരു രാത്രിയില്‍ വീണ്ടും മഴ പെയ്തു.

അന്ന് വീണ്ടും ഞാന്‍ കിനാവ്‌ കാണാന്‍ കൊതിച്ചു കിടന്നു.

പിറ്റേന്ന് കണ്ടത് ഒരു കുളക്കൊഴിയുടെ ജഡം.

അതിനു കടലാസു പൂവിന്റെ ഇല്ലാത്ത ഗന്ധം ഉണ്ടായിരുന്നു.



ഇതൊക്കെ വെറും സ്വപ്‌നങ്ങള്‍ ആയിരുന്നു എന്ന് ഇന്നാണറിഞ്ഞത്.

ചത്ത കുളക്കോഴി പറന്നു പോയ്‌

സിറിന്ജിലെ നീര് സിരകളില്‍ പകര്ന്നത് ബോധം.

മരുന്നുകള്‍ മസ്തിഷ്കത്തെ ഉണര്‍ത്താന്‍ വേണ്ടി..

അപ്പോഴും സംശയം ബാക്കി.

ഈ ഞാനോ ആ ഞാനോ ഏതായിരുന്നു ഞാന്‍?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Powered By Blogger